
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കും കരുതൽ. സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ പ്രഖ്യാപിച്ചു. പന്ത്രണ്ടാം ശമ്പള കമ്മീഷനെയാണ് പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശിക പൂർണമായും നൽകുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. ഒരു മാസത്തെ ഡിഎ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പം നൽകും. മാർച്ച് മാസത്തോടെ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കും.
പങ്കാളിത്ത പെൻഷനിൽ നിന്നും ഏപ്രിൽ മുതൽ അഷ്വേഡ് പെൻഷൻ രീതിയിലേക്ക് മാറും. ഇതു സംബന്ധിച്ച് ഉത്തരവിറക്കും. അഷ്വേഡ് പെൻഷൻ അവസാന അടിസ്ഥാന ശമ്പളത്തിന്റെ 50 ഉറപ്പുനൽകും. ജീവനക്കാരുടെയും സർക്കാരിന്റെയും വിഹിതം വെവ്വേറെ ഫണ്ടായി കൈകാര്യം ചെയ്യും. ജീവനക്കാരുടെ ഹൗസ് ബിൽഡിങ് അഡ്വാൻസ് സ്കീം പുനരുജ്ജീവിപ്പിക്കും.











